തളിപ്പറമ്പ്. ആഗസ്റ്റ് 25, 2025:
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ വളർത്തു നായകളുടെ പ്രതിരോധ കുത്തിവെപ്പ് “സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ “പദ്ധതി ഇന്ന് ശ്രീമതി മുർഷിദ കൊങ്ങായി (മുനിസിപ്പൽ ചെയർപേഴ്സൺ)ഉദ്ഘാടനം ചെയ്തു.


സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത ടീച്ചർ അധ്യക്ഷയായി. സ്ഥിരം സമിതി ആദ്യക്ഷൻ പി പി മുഹമ്മദ് നിസാർ, നഗര സഭ സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ എ കെ രഞ്ജിത്ത് കുമാർ, നഗരസഭ കൗൺസിലർമാരായ മനോജ് സിപി, വാസന്തി പി വി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സീനിയർ വെറ്റിനറി സർജൻ ഡോക്ടർ മുഹമ്മദ് ബഷീറിൻറെ നേതൃത്വത്തിൽ ഡോക്ടർ സുരേഷ് കുമാർ ശ്രീമതി വിജിത എ വി വേണുഗോപാലൻ വി,രഹിന കെ കെ എന്നിവർ ചേർന്നാണ് കുത്തിവപ്പുകൾ നടത്തിയത്. ഒരു മാസത്തേക്ക് നീളുന്ന ഈ ക്യാമ്പയിനിൽ ആദ്യം വളർത്തുനായകളുടെ കുത്തിവെപ്പ് പൂർത്തിയാക്കും. തുടർന്ന് അലഞ്ഞ് തിരിയുന്ന നായകളുടെ കുത്തിവെപ്പ് ആരംഭിക്കും. ഇതിലൂടെ റാബീസ് നിയന്ത്രണത്തിലും പൊതുസുരക്ഷയിലും വലിയ മുന്നേറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ച ശ്രീമതി മുർഷിദ കൊങ്ങായി പറഞ്ഞു:
“ഇത് നായകളുടെ കുത്തിവെപ്പു മാത്രം അല്ല, നമ്മുടെ സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള ഒരു മാതൃകാപദ്ധതിയാണ്. തളിപ്പറമ്പിനെ മാനുഷികവും ഫലപ്രദവുമായ തെരുവ് നായ നിയന്ത്രണത്തിൽ ഒരു മാതൃകയാക്കുകയാണ് ലക്ഷ്യം.”
“സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ്” പദ്ധതി തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ദീർഘകാല പ്രതിബദ്ധതയുടെയും സുരക്ഷിതവും ആരോഗ്യകരവുമായി ഉള്ളൊരു സമൂഹം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെയും തെളിവാണ്.
Vaccination program for pet dogs “Safe Tail, Safe Taliparamba” project launched